വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകനില്‍ നായകനായ മോഹന്‍ലാല്‍ പുലിയെ പിടികൂടാനുള്ള സാഹസം നാം കണ്ടതാണ്. അതുപോലെ ഒരു സംഭവമാണ് മധ്യപ്രദേശിലുള്ള ഇന്‍ഡോറിലുള്ള മൃഗശാലയിലും അരങ്ങേറിയത്. പുലിക്ക് പകരം സിംഹമാണെന്ന് മാത്രം. കാഴ്ചക്കാരെയും മൃഗശാല ജീവനക്കാരെയും മുള്‍മുനയില്‍ നിര്‍ത്തിയാണഅ സംഭവം അരങ്ങേറിയത്. കൈലേഷ് വര്‍മ എന്ന മുപ്പത്തിയെട്ടുക്കാരനാണ് സിംഹങ്ങളുടെ ക്ഷമ പരീക്ഷിച്ചത്. 

തിങ്കളാഴ്ച ഉച്ചയോടെയാണ് മൃഗശാലയിലെത്തിയ യുവാവ് സിംഹങ്ങളോട് കണക്ക് തീര്‍ക്കും എന്ന് ഉറക്കെ പറഞ്ഞുകൊണ്ടാണ് സിംഹക്കൂട്ടിലേക്ക് അതിക്രമിച്ച് കയറിയത്. മൂന്ന് കുഞ്ഞുങ്ങളടക്കം അഞ്ചു സിംഹങ്ങള്‍ ഈ സമയത്ത് കൂട്ടിലുണ്ടായിരുന്നു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ മൃഗശാല ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ സിംഹങ്ങളെ ഇരുമ്പ് കൂട്ടില്‍ കയറ്റി വലിയ അപകടം ഒഴിവാക്കി.

 അതേസമയം യുവാവിനെ പോലീസില്‍ ഏല്‍പ്പിച്ചു. തന്റെ ഗ്രാമത്തിലുള്ളവരെ സിംഹങ്ങള്‍ നിരന്തരമായി ആക്രമിക്കുകയാണെന്നും ഇതിന് പ്രതികാരം ചെയ്യാനാണ് താന്‍ സിംഹകൂട്ടില്‍ കയറിയതെന്ന് യുവാവ് പോലീസിനോട് പറഞ്ഞു.