ദുബായ്: ഏകദേശം 300 ലധികം പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട യുവാവിന് ദുബായ് കോടതിയുടെ തടവ് ശിക്ഷ. മൊറോക്കോ സ്വദേശിയായ ഇരുപത്തൊമ്പതുകാരനാണ് കോടതി രണ്ടു വര്‍ഷം തടവും രണ്ടരലക്ഷം ദിര്‍ഹം പിഴയും ചുമത്തിയത്.

സാമൂഹ്യമാധ്യമങ്ങള്‍ വഴി പെണ്‍വാണിഭം നടത്തിയ കുറ്റത്തിന് ദുബായ് പോലീസ് അറസ്റ്റ് ചെയ്ത ഇയാള്‍ ചോദ്യം ചെയ്യലിനിടെയാണ് പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട കാര്യവും വെളിപ്പെടുത്തിയത്.

സോഷ്യല്‍മീഡിയയില്‍ സ്ത്രീകളുടെയും കുട്ടികളുടെയും നഗ്നചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് ഇടപാടുകാരെ പിടിച്ചിരുന്ന ഇയാളെ ഇടപാടുകാരന്‍ എന്ന വ്യാജേനെ സമീപിച്ചാണ് ഡിസംബറില്‍ ദുബായ് പോലീസിന്റെ സൈബര്‍ക്രൈംവിഭാഗം കുടുക്കിയത്. തുടര്‍ന്ന് ചോദ്യം ചെയ്യലിലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. പുരുഷന്മാരുമായി തന്നെ കിടപ്പറ പങ്കുവെച്ചെന്ന വിവരവും ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തി. ഇടപാടുകള്‍ക്ക് 1500 ദിര്‍ഹമായിരുന്നു ഫീസ്.

സ്ത്രീകളായാലും കുട്ടികളായാലും ഇടപാടുകാരന്റെ ആവശ്യാനുസരണം പറയുന്നിടത്ത് ഉദ്ദേശിക്കുന്ന ആളെ എത്തിക്കാമെന്ന് ഇയാള്‍ നല്‍കിയിരുന്ന വാഗ്ദാനം. ഫേസ്ബുക്കും ട്വിറ്ററും സ്‌നാപ്പ്ചാറ്റും ഉള്‍പ്പെടെ സാമൂഹ്യമാധ്യമങ്ങളില്‍ സ്ത്രീകളുടെയും ആണ്‍കുട്ടികളുടെയും നഗ്നചിത്രങ്ങള്‍ പോസ്റ്റ് ചെയ്തായിരുന്നു പെണ്‍വാണിഭം. 

തടവ് കാലാവധി പൂര്‍ത്തിയാകുന്നതിന് അനുസരിച്ച് ഇയാളെ നാടുകടത്തുകയും ചെയ്യും.