ഹൈദരാബാദ്: ഭാര്യയെ അമ്മാവന് കാഴ്ചവച്ച യുവാവിനെതിരെ കേസെടുത്തു. ഹൈദരാബാദിലെ സന്തോഷ് നഗറിലാണ് സംഭവം. മുസമ്മില്‍ മുബീന്‍ എന്ന യുവാവാണ് തന്റെ ഭാര്യയായ 22കാരിയെ അമ്മാവന് കാഴ്ച വച്ചത്. മാര്‍ച്ച് ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. തുടര്‍ന്ന് യുവതിയുടെ പരാതിയില്‍ പോലീസ് മുസമ്മലിനെതിരെ കേസെടുക്കുകയായിരുന്നു.

മാര്‍ച്ച് 6ന് മുസമ്മലിന്റെ സമ്മതത്തോടെ ഇയാളുടെ അമ്മാവന്‍ മുബീനുദീന്‍ യുവതിയുടെ മുറിയില്‍ പ്രവേശിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിന്‍റെ വീട് വിട്ട യുവതി തന്റെ വീട്ടുകാരോട് വിവരം പറയുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. 

ആറ് മാസം മുമ്പാണ് മുസമ്മല്‍ യുവതിയെ വിവാഹം കഴിച്ചത്. സര്‍ക്കാര്‍ ജോലിയുണ്ടെന്ന് പറഞ്ഞാണ് മുസമ്മലിന്‍റെ കുടുംബം വിവാഹം നടത്തിയത്. എന്നാല്‍ ഇയാള്‍ തൊഴില്‍രഹിതനാണെന്ന് പിന്നീട് വ്യക്തമായതായി യുവതിയുടെ കുടുംബം പറഞ്ഞു. അമ്മാവന് വഴങ്ങണമെന്ന് ആവശ്യം പുറത്ത് പറയരുതെന്നും യുവതിയോട് ഭര്‍തൃവീട്ടുകാര്‍ ആവശ്യപ്പെട്ടു.