കൊല്ലം: കൊല്ലം കോര്‍പ്പറേഷന്‍ അംഗം കോകിലയും അച്ഛനും കാറിടിച്ച് മരിച്ച കേസില്‍ മരുത്തടി സ്വദേശി അഖില്‍ അലക്‌സിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പരവൂര്‍ കോടതിയിലാണ് പ്രതിയെ ഹാജരാക്കിയത്. അഖിലിന് ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ്‌ കൂടാതെ സൗദിയുടെ ഡ്രൈവിങ് ലൈസന്‍സും ഉണ്ട്. ഇവ രണ്ടും ഹാജരാക്കാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കും അശ്രദ്ധമായി വാഹനം ഓടിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. വാഹനം ഓടിക്കുന്ന സമയത്ത് ഇയാള്‍ മദ്യപിച്ചിരുന്നോ എന്നറിയാനായി നേരത്തെ പൊലീസ് രക്തം ശേഖരിച്ചിരുന്നു. ആ റിപ്പോട്ട് കിട്ടിയാല്‍ മാത്രമെ പ്രതി മദ്യപിച്ചിരുന്നോ എന്ന് ഉറപ്പ് വരുത്താനാകൂ. കൊല്ലം വെസ്റ്റ് സിഐയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.