റാഞ്ചി: ജാർഖണ്ഡിലെ ഗുമ്ല ജില്ലയിൽ മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. ജാർഖണ്ഡിലെ പ്രാദേശിക കോടതിയാണ് പ്രതിക്ക് വധശിക്ഷ വിധിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. കോടതി വിധിയിൽ സംതൃപ്തരാണെന്നും തങ്ങൾ സമർപ്പിച്ച തെളിവുകൾ പരിഗണിച്ചാണ് കോടതി വിധി പ്രസ്താവിച്ചതെന്നും പൊലീസ് അറിയിച്ചു. 

കഴിഞ്ഞ വർഷം സെപ്റ്റംബർ 23ന് പെൺകുട്ടി വീടിനു പുറത്ത് കളിച്ചു കൊണ്ടിരിക്കവെയായിരുന്നു സംഭവം. പ്രതിക്കെതിരെ പോക്സോ വകുപ്പു പ്രകാരമായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ ആറു മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി വിധി പറയുകയായിരുന്നു.

അതേസമയം കേടതി വിധിയിൽ താൻ തൃപ്തനല്ലെന്നും ജില്ലാ കോടതിയുടെ വിധിയ്ക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു.