തൃശൂര്‍: ചാലക്കുടി പരിയാരത്ത് തൊഴിലാളിയ്ക്ക് വെട്ടേറ്റു. വിശ്വംഭരന്‍ (56)നാണ് വെട്ടേറ്റത്. വെട്ടിയെന്ന് സംശയിക്കുന്ന താഴൂര്‍ സ്വദേശി ആന്റണിയെ (64) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൂലി പണിക്കിടെയുള്ള തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ വിശ്വംഭരനെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിശ്വംഭരന്‍ മരിച്ചെന്ന് കരുതി ആന്റണി ജീവനൊടുക്കുകയായിരുന്നു