ബാങ്കോക്ക്: ഭാര്യയുമായി വഴക്കിട്ട് യുവാവ് ഫേസ്ബുക്ക് ലൈവില്‍ കൈക്കുഞ്ഞുമായി ജീവനൊടുക്കി. തായ്‌ലാന്‍ഡിലാണ് സംഭവം. തിങ്കളാഴ്ച ഫുക്കെറ്റിലെ ഒരു ഹോട്ടലിലാണ് ദാരുണമായ സംഭവം നടന്നത്. 21 കാരനായ യുവാവ് ഭാര്യയുമായി വഴക്കിട്ട ശേഷം കൈക്കുഞ്ഞുമായി തൂങ്ങി മരിക്കുകയായിരുന്നു.

സംഭവം ഫേസ്ബുക്ക് ലൈവില്‍ കണ്ട യുവാവിന്റെ ബന്ധുക്കള്‍ ഉടന്‍ തന്നെ വിവരം പോലീസില്‍ അറിയിച്ചെങ്കിലും പോലീസ് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ ഫേസ്ബുക്ക് അധികൃതര്‍ യുവാവിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ചു. ആത്മഹത്യ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്തുവെന്നും അവര്‍ ബന്ധുക്കളെ അറിയിച്ചു.