തിരുവനന്തപുരം: വീടുകളും കടകളും കുത്തിതുറന്ന ലക്ഷങ്ങള്‍ തട്ടിയെടുത്ത മോഷ്ടാവ് പൊലീസ് പിടിയില്‍. പത്തിലധികം മോഷണക്കേസുകളില്‍ പ്രതിയായ ബാലരാമപുരം സ്വദേശി വിനോദിനെയാണ് പൊലീസ് പിടികൂടിയത്. പൊലീസ് സ്റ്റേഷന് സമീപത്ത വരെ കടകളും സ്‌കൂളുകളും കേന്ദ്രീകരിച്ച് ഇയാള്‍ മോഷണം നടത്തിയിട്ടുണ്ട്. നെയ്യാറ്റിന്‍കര സിഐ അനില്‍കുമാറിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.