കൊടകര: വഴിയാത്രക്കാരായ സ്‌ത്രീകളെ അപമാനിക്കുന്നത് പതിവാക്കിയ യുവാവ് പോലീസ് പിടിയില്‍. 92 സ്‌ത്രീകളാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുള്ളത്. വഴിയാത്രക്കാരായ സ്‌ത്രീകളെ അപമാനിക്കുന്നത് പതിവാക്കിയ അഷ്‌ടമിച്ചിറക്കടുത്ത് അണ്ണല്ലൂ‍ര്‍ ചൊവ്വാട്ട് വീട്ടില്‍ രമേഷ് ആണ് പോലീസ് പിടിയിലായത്.

ആളൂ‍ര്‍ ചങ്ങലഗേറ്റ് പരിസരത്ത് വെച്ച് സ്‌ത്രീകളെ കടന്നു പിടിക്കുകയും തടു‍ര്‍ന്ന് ബെക്കില്‍കടന്നു കളയുകയുമാണ് രമേഷിന്റെ പതിവ്.92 പരാതിക‌ള്‍ ഇയാള്‍ക്കെതിരെ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.