തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട് കേന്ദ്രീകരിച്ച് വ്യാജ വിദേശമദ്യം നിര്‍മ്മിച്ചയാളെ എക്‌സൈസ് പിടികൂടി. പേട്ട സ്വദേശി ബൈജുവാണ് അറസ്റ്റിലായത്. 200 ലിറ്റര്‍ വ്യാജ മദ്യവും എക്‌സൈസ് കണ്ടെടുത്തു. വാടക വീട് കേന്ദ്രീകരിച്ച് ഇയാള്‍ വന്‍ തോതില്‍ വ്യാജ വിദേശമദ്യം നിര്‍മ്മിച്ചിരുന്നതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വ്യാജമദ്യം കണ്ടെത്താന്‍ എക്‌സൈസ് കമ്മീഷറുടെ നേതൃത്വത്തില്‍ നിയോഗിച്ച പ്രത്യേക സംഘമാണ് റെയ്ഡ് നടത്തിയത്. വ്യാജമദ്യ നിര്‍മ്മാണത്തിന് ഉപയോഗിച്ച വസ്തുക്കളും ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു.