മകളെ  ഇയാള്‍ പഠനമുറിയിലെത്തി പീഡിപ്പിക്കുകയായിരുന്നു നാലു കുട്ടികളുടെ പിതാവാണ് അറസ്റ്റിലായ ഫാഷന്‍ ഡിസൈനര്‍

മുംബൈ: ഭാര്യയെ ജോലിക്കയ്ച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പട്ടാപ്പകല്‍ പീഡിപ്പിച്ച ഫാഷന്‍ ഡിസൈനര്‍ പൊലീസ് പിടിയിലായി. മുംബൈ സ്വദേശിയായ നാല്‍പ്പത്തിരണ്ടുകാരനാണ് പൊലീസ് പിടിയിലായത്. രണ്ട് വര്‍ഷത്തോളമായി നടന്ന പീഡനത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഇയാള്‍ക്ക് ഇവരെ കൂടാതെ മൂന്നു വയസുള്ള മകനും മകളുമുണ്ട്. 

Add Asianetnews as a Preferred SourcegooglePreferred

വീടിന്റെ രണ്ടാം നിലയിലായിരുന്നു ഇയാളുടെ ഓഫീസ് മുറിയും കുട്ടികളുടെ പഠനമുറിയും . വീട്ടിലുള്ള മാതാപിതാക്കള്‍ക്ക് വീടിന്റെ താഴത്തെ നിലയില്‍ സൗകര്യമൊരുക്കിയ ഇയാള്‍ ഭാര്യയ്ക്ക് ജോലി സംഘടിപ്പിച്ച് നല്‍കി വീട്ടില്‍ നിന്ന് മാറ്റി നിര്‍ത്തുകയായിരുന്നു. പതിനേഴുകാരിയായ മകളെ ഇയാള്‍ പഠനമുറിയിലെത്തി പീഡിപ്പിക്കുകയും പിന്നീട് ഭീഷണിപ്പെടുത്തി നിശബ്ദ്ധയാക്കുകയുമായിരുന്നു. രണ്ടാമത്തെ മകളെ പീഡിപ്പിക്കാനുള്ള ശ്രമം ചെറുത്ത മൂത്ത മകളെ ഇയാള്‍ ക്രൂരമായി മര്‍ദ്ദിക്കുകയും സഹോദരനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 

പിതാവിന്റെ സുഹൃത്തുക്കള്‍ക്കൊപ്പം പീഡിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് കുട്ടികള്‍ അമ്മയോട് വിവരം പറയാന്‍ ധൈര്യപ്പെട്ടത്. മാതാവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തതും ഇയാളെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തതും.