കൊട്ടാരക്കര: കൊല്ലം കടയ്ക്കലില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ഇരട്ടകുളം സ്വദേശി അരുണ്‍ ആണ് പിടിയിലായത്. ചൈല്‍ഡ് ലൈനിന്റെ സംരക്ഷണയില്‍ കഴിഞ്ഞിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് മുമ്പ് പീഡനത്തിന് ഇരയായത്. 2015ല്‍ നല്‍കിയ പരാതിയില്‍ ഇപ്പോഴാണ് പ്രതി പിടിയിലാകുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.