തിരുവനന്തപുരം: വാമനപുരത്ത് ഏഴര കിലോ കഞ്ചാവുമായി ഗുണ്ട നേതാവ് അറസ്റ്റില്‍. പ്രതിയായ ദിലീപിന്റെവീട്ടില്‍ നിന്നും മാനിന്റെ കൊമ്പും ആമത്തോടും നാടന്‍ തോക്കും എക്‌സൈസ് പിടികൂടി. എക്‌സൈസ് ഇന്റലിജന്‍ണസിന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് വാമനപുരത്ത് ദിലീപിന്റെ വീട്ടില്‍ റെയ്ഡ് നടത്തി. നിരവധി കേസുകളില്‍ പ്രതിയായ ദിലീപ് ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ്.
എക്‌സൈസ് ഇന്റലിജന്‍ണസിന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് വാമനപുരത്ത് ദിലീപിന്റെ വീട്ടില്‍ റെയ്ഡ് നടത്തി. നിരവധി കേസുകളില്‍ പ്രതിയായ ദിലീപ് ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ്. വാമപുരം എക്‌സൈസ് സംഘമാണ് പ്രതിയെ വീട്ടിനുള്ളില്‍ നിന്നും പിടികൂടിയത്. വീട്ടില്‍ നടത്തിയ പരിശോധനയില്‍ എഴരക്കിലോ കഞ്ചാവും രണ്ടര ലക്ഷം രൂപയും കണ്ടെത്തി. വീണ്ടും പരിശോധനനടത്തിയപ്പോഴാണ് മ്ലാവിന്റെ കൊമ്പ്, ആമത്തോടും, മയില്‍പ്പീലിയും താടന്‍തോക്കും കണ്ടെത്തിയത്. വന്യമൃഗങ്ങളെ കൊന്ന് മാസം കച്ചവം നടത്തിയതായും സംശയിക്കുന്നുണ്ട്.
ഇടുക്കിയിലും കഞ്ചാവുമായി ദിലീപ് പിടിയിലായിട്ടുണ്ട്. ലഹരിവസ്തുക്കള്‍ വിറ്റ കേസിന് പുറമേ വനംവകുപ്പും ദിലീപിനെതിരെ കേസെടുത്തു.
