സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറല്‍

ഹൈദരാബാദ്: മദ്യപിച്ച് ലക്കുകെട്ടെത്തിയ പിതാവ് മൂന്ന് വയസ്സ് പ്രായമായ മകനെ അതിക്രൂരമായി ഉപദ്രവിക്കുന്നതിന്‍റെ വീഡിയോ പുറത്ത്. ഹൈദരാബാദിലെ ജഗദ്ഗിരിഗുട്ടയിലാണ് ശിവ ഗൗഡ് എന്നയാള്‍ ഭാര്യയുമായുണ്ടായ തര്‍ക്കത്തില്‍ കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കിയത്. ഭാര്യയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട ഇയാള്‍ മകനെ എടുത്ത് വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയ്ക്ക് മുകളില്‍ ഇടിക്കുകയായിരുന്നു. 

Scroll to load tweet…

ആക്രമണത്തില്‍ മുറിവേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രിയില്‍നിന്ന് കുഞ്ഞിനെ ശിശുസംരക്ഷണ സമിതിയ്ക്ക് കൈമാറും. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ഇയാളുടെ വീടിന് സമീപത്തുള്ളവര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഗൗഡിന്‍റെ ഭാര്യ പരാതി നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ പൊലീസ് സ്വമേധയാ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.