പീഡന ആരോപണത്തിന് പിന്നാലെ യുവാവ് പൊലീസ് സ്റ്റേഷന്‍റെ മുകളില്‍ നിന്നും ചാടി മരിച്ചു. 

ഗ്വാളിയാര്‍: പീഡന ആരോപണത്തിന് പിന്നാലെ യുവാവ് പൊലീസ് സ്റ്റേഷന്‍റെ മുകളില്‍ നിന്നും ചാടി മരിച്ചു. മദ്ധ്യപ്രദേശിലെ ഗ്വാളിയാര്‍ ജില്ലയിലെ ഹസൈര പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. നന്ദു ബാഥം എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനൊരുങ്ങവേ ടെറസിലേക്ക് ഓടികയറി യുവാവ് ചാടുകയായിരുന്നു. ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.