യോഗയാണ് ഏറ്റവും ചെലവ് കുറഞ്ഞ വ്യായാമ മാതൃക

ദില്ലി: ഇന്ത്യന്‍ ജനതയുടെ ആരോഗ്യക്ഷമത ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ താന്‍ ആരംഭിച്ച ഫിറ്റ് ഇന്ത്യയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരുപാട് ആളുകള്‍ ഫിറ്റ്നസ് മന്ത്ര - ഫിറ്റ് ഇന്ത്യയെക്കുറിച്ച് തനിക്ക് എഴുതുകയും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തതായി മോദി പറഞ്ഞു.

പ്രധാനമന്ത്രിയുടെ പ്രതിവാര റോഡിയോ പരിപാടിയായ മന്‍ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്ന അദ്ദേഹം. ബോളിവുഡ് നടന്‍ അക്ഷയ്കുമാര്‍ തന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ച തടികൊണ്ട് നിര്‍മ്മിച്ച മുത്തുകള്‍ ഉപയോഗിച്ചുളള വ്യായാമുറകള്‍ ഇന്ത്യന്‍ യുവാക്കളില്‍ ആവേശം ജനിപ്പിക്കുന്നതാണെന്നും ഏറെ പ്രജോദനം നല്‍കുന്നതാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. യോഗയാണ് ഏറ്റവും ചെലവ് കുറഞ്ഞ വ്യായാമ മാതൃകയെന്ന് പറഞ്ഞ അദ്ദേഹം അന്താരാഷ്ട്ര യോഗ ദിനമായ ജൂണ്‍ 21 നന്നായി ആഘോഷിക്കണമെന്നും അഭിപ്രായപ്പെട്ടു.