ജയ്പൂര്‍: അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യയെ കല്ലുകൊണ്ട് തലക്കടിച്ച് കൊന്ന ഭര്‍ത്താവ് അറസ്റ്റില്‍. ശനിയാഴ്ച രാത്രി ജയ്പൂരിലായിരുന്നു ദാരുണമായ സംഭവം. 32കാരനായ ജുമാന്‍ സിങ് ആണ് ഭാര്യ പൂജയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.

ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ജുമാന്‍ സിങ്ങിന് സംശയമുണ്ടായിരുന്നു. ഇത് സംബന്ധിച്ച് പലതവണ ഇവര്‍ തര്‍ക്കത്തിലേര്‍പ്പിട്ടിരുന്നതായി പൊലീസ് പറഞ്ഞു. സംഭവ ദിവസം ഇതേ ചൊല്ലി തകർക്കത്തിലേർപ്പട്ടതോടെ പ്രകോപിതനായ ജുമാന്‍ ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തില്‍ കൊലക്കുറ്റം ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു. പൂജയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.