ജയ്പൂര്‍: രാജസ്ഥാനിൽ ഗോരക്ഷകരുടെ മർദ്ദനമേറ്റ് ഒരാൾ മരിച്ചു. രാജസ്ഥാനിലെ ആൾവാറിലാണ് പശുക്കളെ കടത്തിയെന്നാരോപിച്ചാണ് പതിനഞ്ചോളം പേർ ചേർന്ന് പെഹ്‍ലു ഖാൻ എന്ന യുവാവിനെ മർദ്ദിച്ചത്. മർദ്ദനത്തിൽ ഗുരുതര പരിക്കേറ്റ യുവാവ് ആശുപത്രിയിലാണ് മരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബിജെപി ഭരിക്കുന്ന രാജസ്ഥാനിൽ പശുക്കളെ കടത്തുന്നത് കുറ്റകരമാണ്.ഗുജറാത്തിൽ പശുക്കളെ കൊല്ലുന്നത് കുറ്റകരമാക്കിയ നിയമം വന്ന് ദിവസങ്ങൾക്കകമാണ് ദാരുണ സംഭവം ഉണ്ടായത്. ഉത്തർപ്രദേശിലും പശുകടത്തും അറവുശാലകളും നിയമവിരുദ്ധമാക്കാൻ സർക്കാർ ഒരുങ്ങുകയാണ്.