രണ്ട് വര്‍ഷത്തിന് മുമ്പ് ധര്‍മേന്ദ്ര സാനുവിന്‍റെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്നു. ആ സമയത്താണ് സാനുവിന്‍റെ സഹോദരിയുമായി ധര്‍മേന്ദ്ര അടുപ്പത്തിലായത്

ലക്നൗ: തന്‍റെ സഹോദരിയുമായി അടുപ്പത്തിലായതിന് സുഹൃത്തിനെ യുവാവ് വെടിവെച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ സീതാപൂരിലാണ് സംഭവം. സംഭവത്തില്‍ സാനു എന്നയാള്‍ അറസ്റ്റിലായിട്ടുണ്ട്. തദ്ദേശീയമായി നിര്‍മിച്ച തോക്ക് ഉപയോഗിച്ച് സാനു, ധര്‍മേന്ദ്ര സിംഗ് (34) എന്ന തന്റെ സുഹൃത്തിനെ കൊലപ്പെടുത്തുകയായിരുന്നു.

ധര്‍മേന്ദ്രയ്ക്ക് തന്‍റെ സഹോദരിയുമായുള്ള ബന്ധം സാനു എതിര്‍ത്തിരുന്നു. ഇതാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്നും പൊലീസ് പറഞ്ഞു. സീതാപൂരിലെ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള റെസ്റ്റോറന്‍റിന് അടുത്ത് വച്ചാണ് കൊലപാതകം നടത്തിയത്.

റെസ്റ്റോറന്‍റിലെ സിസിടിവി കൊലപതാക ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നതിനാല്‍ പൊലീസിന് കാര്യങ്ങള്‍ എളുപ്പമായി. രണ്ട് വര്‍ഷത്തിന് മുമ്പ് ധര്‍മേന്ദ്ര സാനുവിന്‍റെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്നു. ആ സമയത്താണ് സാനുവിന്‍റെ സഹോദരിയുമായി ധര്‍മേന്ദ്ര അടുപ്പത്തിലായത്.