എറണാകുളം: കോതമംഗലത്ത് ഒരാളെ വീട്ടിനുള്ളിൽ വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. തൃക്കാരിയൂർ സ്വദേശി അശോകനാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
തൃക്കാരിയൂരിലെ വീട്ടിനുള്ളിൽ നിന്നാണ് അശോകന്റെ മൃതദേഹം കണ്ടെത്തിയത്. നെറ്റിയിൽ വെടിയേറ്റ പാടുണ്ട്. സമീപത്ത് നിന്ന് ഒരു എയർ ഗണ്ണും പൊലീസ് കണ്ടെടുത്തു. കുടുംബകലഹം ആണ് അശോകന്റെ മരണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. രണ്ട് ദിവസം മുന്പ് ഇയാൾ ഭാര്യക്കും മകൾക്കും നേരെ നിറയൊഴിച്ചിരുന്നു. ഭാര്യയുടെ തോളിൽ പരിക്കേൽക്കുകയും ചെയ്തു.
രണ്ട് ദിവസമായി ഇയാൾ വീട്ടിൽ തനിച്ചായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. രാവിലെ വൈകിയും കതക് തുറക്കാത്തതിനാൽ , സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെടുത്ത്. ഫോറൻസിക് വിദഗ്ദർ സ്ഥലത്തെത്തി പരിശോധന നടത്തി.
