ഭാര്യയെ കുത്തിക്കൊന്നു കുടുംബകോടതിയില്‍ എത്തിയതായിരുന്നു പെണ്‍കുട്ടിയും കുടുംബവും
ഭുവനേശ്വര്: ഒഡീസയിലെ കുടുംബകോടതിയില് വച്ച് ഭാര്യയെ ഭര്ത്താവ് കുത്തിക്കൊന്നു. 18 കാരിയായ സഞ്ജിത ചൗധരിക്കാണ് ഭര്ത്താവിന്റെ കയ്യാല് ദാരുണാന്ത്യം. ഭാര്യയെ കുത്തിക്കൊല്ലുകയും പെണ്കുട്ടിയുടെ കുടുംബത്തെ കത്തികൊണ്ട് കുത്തിപരിക്കേല്പ്പിക്കുകയും ചെയ്തു യുവാവ്.
വിവാഹം കഴിഞ്ഞ് കുറച്ച് മാസങ്ങള്ക്കുള്ളില് ഭര്ത്താവിന്റെ പീഡനങ്ങള് സഹിക്കാന് വയ്യാതെ സഞ്ജിത സ്വന്തം വീട്ടിലേക്ക് പോവുകയും പുനര്വിവാഹിതയാകുകയും ചെയ്തിരുന്നു. എന്നാല് ഭാര്യയെ തിരിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ട് രമേഷ് കോടതിയില് ഹര്ജി സമര്പ്പിച്ചു. ഇതേതുടര്ന്നാണ് സഞ്ജിതയും മാതാപിതാക്കളും മരുമകനും ഒപ്പം കോടതിയില് എത്തുന്നത്. എന്നാല് മുന്കൂട്ടി തീരുമാനിച്ചപ്രകാരം ഭാര്യയെയും പെണ്കുട്ടിയുടെ മാതാപിതാക്കളെയും രണ്ടരവയസുള്ള അനന്തിരവളെയും യുവാവ് കത്തികൊണ്ട് ആക്രമിച്ചു.
സംബ്ല്പ്പൂരിലെ ജില്ലാ ആശുപത്രിയില് മൂന്നുപേരെയും എത്തിച്ചെങ്കിലും പെണ്കുട്ടിയുടെ അവസ്ഥ ഗുരുതരമായതോടെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല് പെണ്കുട്ടി ഇവിടെ നിന്ന് മരിച്ചു. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
