സംഭവദിവസം സെല്‍വരാജ്, ശശികലയെയും മകളെയും ധാദികൊമ്പ് മാര്‍ക്കറ്റിലേക്ക് വിളിച്ച് വരുത്തി. ഇവിടെവെച്ച് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും സെല്‍വരാജ് കൈയില്‍ കരുതിയിരുന്ന അരിവാള്‍ ഉപയോഗിച്ച് വെട്ടുകയുമായിരുന്നു. 

ദിണ്ഡിഗൽ: വിവാഹമോചന കേസിൽ വിധിപറയാൻ‌ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ ഭർത്താവ് ഭാര്യയെ വെട്ടികൊലപ്പെടുത്തി. തമിഴ്നാട്ടിലെ ധാദിക്കൊമ്പിലെ മാര്‍ക്കറ്റിലാണ് ദാരുണമായ സംഭവം നടന്നത്. അവരംപട്ടി സ്വദേശിയായ സെല്‍വരാജ്( 44) ആണ് ഭാര്യ ശശികല ( 35)യെ കൊലപ്പെടുത്തിയത്. സംഭവ വേളയിൽ ഒപ്പമുണ്ടായിരുന്ന ഇവരുടെ മകൾ സുജിതയ്ക്ക് ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

സെല്‍വരാജും ശശികലയും വര്‍ഷങ്ങളായി പിരിഞ്ഞ് താമസിക്കുകയായിരുന്നു. തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍ ഡ്രൈവറായ സെല്‍വരാജിന് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സെല്‍വരാജുമായി പിരിഞ്ഞ ശേഷം ശശികല മകള്‍ക്കൊപ്പം മാതാപിതാക്കളുടെ കൂടെയായിരുന്നു താമസിച്ചിരുന്നത്.

സംഭവദിവസം സെല്‍വരാജ്, ശശികലയെയും മകളെയും ധാദികൊമ്പ് മാര്‍ക്കറ്റിലേക്ക് വിളിച്ച് വരുത്തി. ഇവിടെവെച്ച് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും സെല്‍വരാജ് കൈയില്‍ കരുതിയിരുന്ന അരിവാള്‍ ഉപയോഗിച്ച് വെട്ടുകയുമായിരുന്നു. ശശികല സംഭവസ്ഥലത്തg തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ സുജിതയെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.