പോസ്റ്റ് മണിക്കൂറുകള്‍ക്കം 35000ത്തില്‍പരം ആളുകള്‍ ഷെയര്‍ ചെയ്തു. 32000ത്തോളം പേര്‍ കമന്റ് ചെയ്യുകയും ചെയ്തതോടെയാണ്  കൊല്‍ക്കത്ത പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചത്.

കൊല്‍ക്കത്ത: ഓടുന്ന ബസില്‍വെച്ച് യുവതിക്ക് മുമ്പില്‍ സ്വയംഭോഗം ചെയ്ത യാത്രക്കാരന്‍ അറസ്റ്റില്‍. കൊല്‍ക്കത്തയില്‍ ശനിയാഴ്ചയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഹൂഗ്ലി സ്വദേശിയായ അസിത് റോയ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

മധ്യവയസ്കനായ യാത്രക്കാരന്‍ ബസില്‍വെച്ച് തന്നെ നോക്കി സ്വയംഭോഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ ഷൂട്ട് ചെയ്ത് യുവതി ഫേസ്‌ബുക്കിലിട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. മണിക്കൂറുകള്‍ക്കുള്ളില്‍ യുവതിയുടെ പോസ്റ്റ് വൈറലായി.

സംഭവത്തെക്കുറിച്ച് ബസ് കണ്ടക്ടറോട് പരാതിപ്പെട്ടപ്പോള്‍ തനിക്കെന്ത് ചെയ്യാന്‍ പറ്റുമെന്ന് ചിരിച്ചുകൊണ്ട് മറുപടി പറയുക മാത്രമാണ് ചെയ്തതെന്ന് യുവതി പോസ്റ്റില്‍ പറഞ്ഞിരുന്നു. ഒച്ച വെച്ച് പ്രതിഷേധിച്ചപ്പോഴും ബസിലുള്ള ആരും തന്നെ പിന്തുണക്കാനെത്തിയില്ലെന്നും യുവതി വ്യക്തമാക്കി.

15 ദിവസം മുമ്പും തനിക്ക് സമാനമായ അനുഭവമുണ്ടായെന്നും അന്ന് പ്രതിഷേധിക്കാതെ മിണ്ടാതിരുന്നുവെന്നും യുവതി പറയുന്നു. എന്നാല്‍ ഇത്തവണ തനിക്ക് അങ്ങനെ മിണ്ടാതിരിക്കാന്‍ തോന്നിയില്ല. അതുകൊണ്ടാണ് പ്രതിഷേധിച്ചത്. തനിക്്ക നീതിവേണമെന്നും യുവതി ഫേസ്ബുക് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.

പോസ്റ്റ് മണിക്കൂറുകള്‍ക്കം 35000ത്തില്‍പരം ആളുകള്‍ ഷെയര്‍ ചെയ്തു. 32000ത്തോളം പേര്‍ കമന്റ് ചെയ്യുകയും ചെയ്തതോടെയാണ് കൊല്‍ക്കത്ത പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്തശേഷം ഇതാണാ കുറ്റവാളി എന്നുപറഞ്ഞ് കൊല്‍ക്കത്ത പോലീസ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതിനുതാഴെ ആയിരക്കണക്കിനാളുകള്‍ അഭിനന്ദിച്ച് കമന്റിട്ടിട്ടുണ്ട്.