Asianet News MalayalamAsianet News Malayalam

നാലാമതും ഗർഭിണിയായ ഭാര്യയെ ഭർത്താവ് കൊന്ന് ഓടയിൽ താഴ്ത്തി

നാലാമതൊരു കുഞ്ഞിനെ വേണ്ടന്നും ഗർഭം അലസിപ്പിക്കണമെന്നും രാജീവ് ഭാര്യയോട് പറഞ്ഞിരുന്നു. എന്നാൽ സഞ്ജന ഇത് നിഷേധിക്കുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വാക്കുത്തർക്കമുണ്ടാകുകയും അടുക്കളയിലിരുന്ന കത്തിയെടുത്ത് ഭാര്യയെ കുത്തുകയുമായിരുന്നുവെന്നും  പൊലീസ് പറഞ്ഞു. സംഭവത്ത് സ്ഥലത്ത് വെച്ചുതന്നെ സഞ്ജന മരിച്ചു.
 

man murders wife over pregnancy
Author
Ghaziabad, First Published Aug 31, 2018, 9:56 AM IST

ദുബായ്: ജോലിക്കിടയില്‍ രണ്ട് പൊലീസുകാരെ മര്‍ദ്ദിച്ച സംഭവത്തില്‍ വിദേശിയെ കോടതിയില്‍ ഹാജരാക്കി. 29കാരനായ ബ്രിട്ടീഷ് പൗരനാണ് അല്‍ ഖുസൈസിലെ നാര്‍ക്കോട്ടിക് ഡിറ്റന്‍ഷന്‍ സെന്ററില്‍ വെച്ച് പൊലീസ് ഉദ്ദ്യോഗസ്ഥരെ അക്രമിച്ച് രക്ഷപെടാന്‍ ശ്രമിച്ചത്.

പൊലീസ് സ്റ്റേഷനിലെ അഗ്നിശമന ഉപകരണം, ലാന്റ് ഫോണ്‍, വനിതാ പൊലീസ് ഉദ്ദ്യോഗസ്ഥയുടെ മൊബൈല്‍ ഫോണ്‍ എന്നിവ ഇയാള്‍ നശിപ്പിച്ചു. 1338 ദിര്‍ഹത്തിന്റെ നഷ്ടമാണ് പൊലീസ് കണക്കാക്കിയത്. സ്റ്റേഷനില്‍ കസ്റ്റഡിയിലായിരുന്ന ഇയാളെ സെല്ലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. രാത്രി 11.30ഓടെ അസ്വാഭാവികമായ ശബ്ദം കേട്ട് പൊലീസ് ഉദ്ദ്യോഗസ്ഥര്‍ ചെന്നു നോക്കിയപ്പോള്‍ ശ്വാസതടസ്സം ഉള്ളതായി ഇയാള്‍ അഭിനയിച്ചു.

തുടര്‍ന്ന് സെല്ലില്‍ നിന്ന് പുറത്തിറക്കി പാരാമെഡിക്കല്‍ ഉദ്ദ്യോഗസ്ഥരെ എത്തിച്ച് പരിശോധിച്ചെങ്കിലും പ്രശ്നമൊന്നുമില്ലെന്ന് കണ്ട് ഇയാളെ തിരികെ സെല്ലിലേക്ക് കൊണ്ടുപോകാന്‍ തുടങ്ങിയപ്പോഴാണ് പൊലീസുകാരെ ആക്രമിച്ചത്. ഫോണും അഗ്നിശമന ഉപകരണവും നശിപ്പിച്ചശേഷം പുറത്തിറങ്ങാനായി വാതിലിനടുത്തേക്ക് ഓടിയെങ്കിലും ഉദ്ദ്യോഗസ്ഥര്‍ തടഞ്ഞു. മറ്റൊരു വാതില്‍ വഴി രക്ഷപെടാനുള്ള ശ്രമവും വിഫലമായി. തുടര്‍ന്ന് വനിതാ പൊലീസ് ഉദ്ദ്യോഗസ്ഥരുടെ മുറിയില്‍ കടന്ന് ഒരു മൊബൈല്‍ ഫോണ്‍ കൈക്കലാക്കി. ഇതില്‍ നിന്ന് ഫോണ്‍ ചെയ്യാന്‍ ശ്രമിച്ച ശേഷം വലിച്ചെറി‌ഞ്ഞു.

പൊലീസ് ഉദ്ദ്യോഗസ്ഥര്‍ ഇയാളെ കീഴ്പ്പെടുത്തി വിലങ്ങണിയിച്ച് വീണ്ടും സെല്ലില്‍ എത്തിച്ചു. സംഭവത്തില്‍ പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

Follow Us:
Download App:
  • android
  • ios