അപ്പോളോ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ ഗൗതം റെഡ്ഡിയെന്ന് പരിചയപ്പെടുത്തിയാണ് ഇയാള്‍ കാര്‍ ഷോറുമില്‍ പറഞ്ഞത്. ശ്രീനഗര്‍ കോളനിയിലെ കാര്‍ ഷോറുമിലെത്തിയ ഇയാള്‍ കാര്‍ വാങ്ങാനുള്ള താല്പര്യം കാണിക്കുകയും 25 ലക്ഷം രൂപ വിലമതിപ്പുള്ള ഔഡി ക്യൂ 3 ടെസ്റ്റ് ഡ്രൈവ് നടത്താന്‍ കൊണ്ടുപോവുകയുമായിരുന്നു.
ഇയാള്‍ക്കൊപ്പം പോയ ഷോറും സ്റ്റാഫിനെ അപ്പോള ആശുപത്രിയുടെ മുന്നില്‍ ഇറക്കിവിട്ട ശേഷം സുഹൃത്തുക്കളെ കാര്‍ കാണിച്ചിട്ട് വരാമെന്ന് പറഞ്ഞ് കാറുമായി ഇയാള്‍ അപ്രത്യക്ഷനായി. കേസില്‍ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു.
