Asianet News MalayalamAsianet News Malayalam

ആരും അറിഞ്ഞില്ല, അഞ്ച് മാസം ഈ വ്യാജ ഡോക്ടര്‍ എയിംസില്‍ ഉണ്ടായിരുന്നത്

  • അഞ്ച് മാസമായി എയിംസില്‍ ചുറ്റിത്തിരിഞ്ഞ വ്യാജ ഡോക്ടര്‍ പിടിയില്‍
man pretends to be doctor in AIIMS arrested

ദില്ലി: അഞ്ച് മാസത്തോളം ദില്ലിയിലെ എയിംസ് (ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്) ഹോസ്പിറ്റലില്‍ ഡോക്ടറെന്ന് സ്വയം പരിചയപ്പെടുത്തി ചുറ്റിത്തിരിയുന്നതിനിടയില്‍ 19 കാരന്‍  പൊലീസ് പിടിയിലായി . മെഡിക്കല്‍ ബിരുദങ്ങഴളൊന്നുമില്ലാത്ത ഇയാള്‍ക്ക് എന്നാല്‍ വൈദ്യശാസ്ത്രത്തെ കുറിച്ചും ആശുപത്രിയിലെ ഡോക്ടമര്‍മാരെ കുറിച്ചുമുള്ള അറിവ് മനസ്സിലാക്കിയ പൊലീസുപോലും ഞെട്ടി. 

ഡോക്ടര്‍മാരുടെ സമരങ്ങള്‍ മുതല്‍ എല്ലാ കാര്യത്തിനും കഴിഞ്ഞ അഞ്ച് മാസമായി കൂടെ ഉണ്ടായിരുന്നു അദ്നാന്‍ ഖുരാം എന്ന 19 കാരന്‍.  ശനിയാഴ്ചയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഡോക്ടര്‍മാര്‍ക്ക് മാത്രമായി നല്‍കുന്ന ഡയറിയും ഇയാളുടെ പക്കലുണ്ടായിരുന്നു. 

എന്നാല്‍ എന്തിനാണ് ഖുറാം ഡോക്ടറായി ആള്‍മാറാട്ടം നടത്തിയതെന്ന് പൊലീസിന് ഇതുവരെയും വ്യക്തമായിട്ടില്ല. ഇയാള്‍ പല കാരണങ്ങളാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഒരു അസുഖ ബാധിതനായി കിടക്കുന്ന ബന്ധുവിനെ ചികിത്സിക്കാനാണെന്നാണ് ആദ്യം പറ‌ഞ്ഞതെങ്കില്‍ ഭാവിയില്‍ ഡോക്ടറാകാന്‍ ഡോക്ടറര്‍മാരുമൊത്ത് സമയം ചെലവഴിക്കാനാണ് താന്‍ എയിംസില്‍ എത്തിയതെന്ന് പിന്നീട് പറഞ്ഞു. 

ഇയാള്‍ക്കെതിരെ ആള്‍മാറാട്ടത്തിന് പൊലീസ് കേസെടുത്തു. ഖുറാമിനെ മാസങ്ങളായി നിരീക്ഷിച്ച് വരികയായിരുന്നു. ഡോക്ടര്‍മാര്‍ക്കിടയില്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഇയാള്‍ എന്നാല്‍ പലര്‍ക്കുമിടയില്‍ പലതരത്തിലാണ് സ്വയം പരിചയപ്പെടുത്തിയിരുന്നത്.  ചിലര്‍ക്കിടയില്‍ ജൂനിയര്‍ റെസിഡന്‍റ് ഡോക്ടറെന്നും ജൂനിയര്‍ ഡോക്ടമാര്‍ക്കിടയില്‍ മെഡിക്കല്‍ സ്റ്റുഡന്‍റെന്നുമാണ് പരിചപ്പെടുത്തിയിരുന്നത്. പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. എംയിസില്‍  2000 ഓളം റെസിഡന്‍റ് ഡോക്ടര്‍മാരാണ് ഉള്ളത്. ഓരോരുത്തര്‍ക്കും പരസ്പരം അറിയില്ല എന്നതാണ് ഖുറാം മുതലെടുത്തതെന്നും പൊലീസ് വ്യക്തമാക്കി. 

ശനിയാഴ്ച ഡോക്ടേഴ്സ് ഒരുക്കിയ മാരത്തോണില്‍ ഖുറാം പങ്കെടുത്തിരുന്നു. ഇതിനിടെ ചില ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് ഇയാളുടെ  തിരിച്ചറിയല്‍ രേഖ ആവശ്യപ്പെട്ടു. എന്നാല്‍ ഖുറാമിന് അത് നല്‍കാനായില്ല. തുടര്‍ന്ന് പൊലീസ് എത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാള്‍ ഡോക്ടറിന്‍റെ കോട്ട് ധരിച്ചും സ്റ്റെതസ്കോപ്പ് പിടിച്ചും നില്‍ക്കുന്ന ധാരാളം ഫോട്ടോകള്‍ ഇയാള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 

Follow Us:
Download App:
  • android
  • ios