അഞ്ച് വയസുളള മകളെ പീഡിപ്പിച്ച കോഴിക്കോട് സ്വദേശിക്ക് 20 വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും. തൃശൂര്‍ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.  2016 മെയിലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ അമ്മയില്‍ നിന്ന് വിവരം കിട്ടിയ ശിശുസംരക്ഷണ കേന്ദ്രമാണ് ചാലക്കുടി പൊലീസില്‍ പരാതി നല്‍കിയത്.

തൃശൂര്‍: അഞ്ച് വയസുളള മകളെ പീഡിപ്പിച്ച കോഴിക്കോട് സ്വദേശിക്ക് 20 വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും. തൃശൂര്‍ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 
2016 മെയിലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ അമ്മയില്‍ നിന്ന് വിവരം കിട്ടിയ ശിശുസംരക്ഷണ കേന്ദ്രമാണ് ചാലക്കുടി പൊലീസില്‍ പരാതി നല്‍കിയത്. 

കടുത്ത മദ്യപാനിയായ പ്രതി കുട്ടിയെ പലപ്പോഴായി െൈലംഗിക പീഡനത്തിന് ഇരയാക്കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസന്വേഷിച്ച് ചാലക്കുടി എസ്‌ഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. എന്നാല്‍ ഇതിലെ അപകാതകള്‍ പരിഹരിച്ച് വീണ്ടും സമര്‍പ്പിക്കാന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നിര്‍ദേശിക്കുകയായിരുന്നു.

തുടര്‍ന്ന് വീണ്ടും അന്വേഷണം നടത്തി റി്‌പോര്‍ട്ട് സമര്‍പ്പിച്ചു. ഇരയ്ക്ക് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുന്നതിന് ലീഗല്‍ സര്‍വ്വീസ് സൊസൈറ്റി നിര്‍ദേശിച്ചു.