എരുമേലി: സാധാരണ പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച് അവരെ നാട്ടിലിറങ്ങാതാക്കുന്നത് ചില പയ്യന്‍മാരുടെ മുഖ്യപരിപാടിയാണ്. എന്നാല്‍ നഗ്നചിത്രത്താല്‍ ഇവിടെ ആപ്പിലായിരിക്കുന്നത് ഒരു യുവാവ്. അതും കേരളത്തിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലാണ് സംഭവം. ഫേസ്ബുക്കിലൂടെ തന്‍റെ നഗ്നചിത്രങ്ങള്‍ വനിതാ സുഹൃത്തിന് അയച്ചതോടെയാണ് യുവാവ് പുലിവാല് പിടിച്ചത്. നഗ്നചിത്രങ്ങള്‍ കണ്ടയുടനെ വനിതാ സുഹൃത്ത് യുവാവിന്‍റെ നാടാകെ പ്രചരിപ്പിക്കുകയായിരുന്നു. എരുമേലിക്കടുത്താണ് യുവാവിനെ ആപ്പിലാക്കിയ സംഭവം.
യുവതിയുടെ ഫേസ്ബുക്ക് മെസഞ്ചറിലേക്ക് യുവാവ് തന്‍റെ നഗ്നചിത്രങ്ങള്‍ അയച്ചുകൊടുക്കുകയായിരുന്നു. എന്നാല്‍ ഇത് നാട്ടില്‍ പ്രചരിച്ചതോടെ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് യുവാവ്. നേരിട്ട് പരിചയമില്ലാത്ത യുവതിയുമായി ഇയാള്‍ നിരന്തരമായി മെസഞ്ചറില്‍ സന്ദേശങ്ങള്‍ കൈമാറിയിരുന്നു. അതേസമയം യുവതി ആവശ്യപ്പെട്ടതനുസരിച്ചാണ് ചിത്രങ്ങള്‍ കൈമാറിയതെന്ന് യുവാവ് പറയുന്നു.
ആകര്‍ഷകമായ പേരാണ് യുവതി തന്‍റെ പേജിനു നല്‍കിയിരിക്കുന്നത്. അതേസമയം ഇത് വ്യാജ ഫേസ്ബുക്ക് ആണോയെന്നും യുവാവിന്‍റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ചെയ്ത് പണിയാണോയെന്നുമാണ് ഇപ്പോഴത്തെ സംശയം. ചിത്രം ലഭിച്ചയുടനെ യുവതി യുവാവിന്‍റെ നാട്ടിലുള്ള സുഹൃത്തുക്കളുടെ ഫേസ്ബുക്ക് ഇന്‍ബോക്‌സിലേക്ക് ചിത്രങ്ങള്‍ അയച്ചുകൊടുക്കുകയായിരുന്നു. ഇങ്ങനെയാണ് എരുമേലിയില്‍ ചിത്രം പ്രചരിച്ചത്. മാത്രമല്ല ആളെ നാട്ടുകാര്‍ തിരിച്ചറിയുകയും ചെയ്തു.
മൊബൈല്‍ ആപ്പ് ശരിക്കും ആപ്പായി മാറിയതിന്റെ മനോവിഷമത്തിലാണിപ്പോള്‍ യുവാവ്. എന്താണ് സംഭവിച്ചതെന്ന കൂട്ടുകാരുടെ ചോദ്യത്തിന് 'ചതിച്ചാശാനേ...' എന്ന മറുപടി മാത്രമാണ് യുവാവ് നല്‍കുന്നത്.
