ബാങ്കോക്ക്: ലോട്ടറി അടിക്കുക എന്നത് തീര്‍ച്ചയായും സന്തോഷമുള്ള കാര്യമാണ്. എന്നാല്‍ എട്ട് കോടി ലോട്ടറിയടിച്ചെന്നറിഞ്ഞ ആള്‍ ആത്മഹത്യ ചെയ്തത് ആര്‍ക്കും വിശ്വസിക്കാനാകില്ല. തായ്‍ലാന്‍റില്‍ 42കാരനായ ജിരാവത് പൊങ്ഗ്ഫാന്‍ 8.5 കോടി ലോട്ടറിയടിച്ചെന്നറിഞ്ഞപ്പോള്‍ ആഘോഷിക്കാന്‍ നില്‍ക്കുകയായിരുന്നില്ല, പകരം ആത്മഹത്യ ചെയ്യുകയായിരുന്നു. 

ജാക്ക് പോട്ട് നേടിയെന്നറിഞ്ഞതിന് പിറ്റേന്ന് കയ്യിലുണ്ടായിരുന്ന ടിക്കറ്റ് കാണാതായതാണ് ഇയാളെ ആത്മഹത്യയിലേക്ക് നയിച്ചത്. ടിക്കറ്റില്ലാതെ പണം ലഭിക്കില്ലായിരുന്നു. ഇത് തിരിച്ചറിഞ്ഞതോടെ തലയ്ക്ക് വെടിവച്ച് ഇയാള്‍ സ്വയം മരിക്കുകയായിരുന്നു. 

തന്‍റെ കുടുംബത്തെ ഉപദ്രവിക്കരുതെന്ന് ആത്മഹത്യാ കുറിപ്പില്‍ ഇയാള്‍ വ്യക്തമാക്കിയിരുന്നു. ടിക്കറ്റ് നഷ്ടമായതോടെ ഇയാള്‍ മാനസ്സിക വിഭ്രാന്തിയിലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അതേസമയം ഈ ടിക്കറ്റിന് എന്ത് സംഭവിച്ചു എന്നത് ഇപ്പോഴും അവ്യക്തമാണ്.