സ്വയം വെടിവച്ച് മരിക്കുകയായിരുന്നു മരിച്ച ആളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല
വാഷിംഗ്ടണ്: അമേരിക്കന് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയ്ക്ക് മുന്നില് അജ്ഞാതനായ ഒരാള് വെടിവച്ച് മരിച്ചു. ശനിയാഴ്ചയാണ് വൈറ്റ് ഹൗസിന് മുന്നില് ആള് ആത്മഹത്യ ചെയ്തത്. ഇയാളെ കുറിച്ചുള്ള വിവരങ്ങള് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
വൈറ്റ് ഹൗസിന്റെ വടക്ക് വശത്തായി മതിലിനടുത്തെത്തിയ ആള് കയ്യില് കരുതിയ തോക്ക് പുറത്തെടുത്ത് സ്വയം വെടിയുതിര്ക്കുകയായിരുന്നു. പ്രാദേശിക സമയം രാവിലെ 11.46 ഓടെയായിരുന്നു സംഭവം.
ഉടന്തന്നെ വൈദ്യസംഘം എത്തിയെങ്കിലും ഇയാളെ രക്ഷിക്കാനായില്ല. നിരവധി വിനോദ സഞ്ചാരികളാണ് വൈറ്റ്ഹൗസില് ഉണ്ടായിരുന്നത്. ഇവര്ക്കാര്ക്കും പരിക്കുകളില്ലെന്ന് അധികൃതര് അറിയിച്ചു. സംഭവത്തില് പൊലീസ് അന്വേഷണം ആരംഭിച്ചു.
