യുവാവിനെ അജ്ഞാതര്‍ വെടിവച്ചു കൊന്നു. കൊലപാതകത്തിന് പിന്നിൽ മയക്കമരുന്ന് മാഫിയാണെന്ന് ആരോപിച്ച് നാട്ടുകാര്‍ വാഹനങ്ങള്‍ക്ക് തീവെച്ചു. പ്രതിഷേധക്കാരുടെ കല്ലേറില്‍ നിരവധി പൊലീസുകാര്‍ക്ക് പരിക്കേറ്റു.  രൂപേശ് കുമാര്‍ എന്ന യുവാവാണ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ദില്ലി തയ്മൂര്‍ നഗറിലാണ് കൊലപാതകം.

ദില്ലി: യുവാവിനെ അജ്ഞാതര്‍ വെടിവച്ചു കൊന്നു. കൊലപാതകത്തിന് പിന്നിൽ മയക്കമരുന്ന് മാഫിയാണെന്ന് ആരോപിച്ച് നാട്ടുകാര്‍ വാഹനങ്ങള്‍ക്ക് തീവെച്ചു. പ്രതിഷേധക്കാരുടെ കല്ലേറില്‍ നിരവധി പൊലീസുകാര്‍ക്ക് പരിക്കേറ്റു. രൂപേശ് കുമാര്‍ എന്ന യുവാവാണ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ദില്ലി തയ്മൂര്‍ നഗറിലാണ് കൊലപാതകം.

റോഡിലൂടെ നടന്നു പോകവെ അജ്ഞാതര്‍ നിറയൊഴിക്കുകയായിരുന്നു. രൂപേശ് കുമാറിനെ പിന്തുടര്‍ന്നെത്തിയ രണ്ടു പേരിൽ ഒരാള്‍ രൂപേശിന് നേരെ വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ സമീപത്ത് സിസിടിവിയിൽ നിന്ന് പൊലീസിന് കിട്ടി. പ്രദേശവാസികള്‍ രൂപേശിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

കഞ്ചാവ് മാഫിയക്കെതിരെ പ്രവര്‍ത്തിച്ചതിന്‍റെ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് നാട്ടുകാര്‍ ആരോപിച്ചു. പ്രദേശത്ത് ലക്ഷക്കണക്കിന് രൂപയുടെ കഞ്ചാവ് കച്ചവടമാണ് നടക്കുന്നതെന്ന് രൂപേശിന്‍റെ സഹോദരന്‍ ഉമേശ് പറഞ്ഞു. പ്രതിഷേധക്കാര്‍ രണ്ട് ബൈക്കിന് തീവെച്ചു.