വാഹനപാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ സ്ത്രീയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ യുവാവ് വെടിയേറ്റു മരിച്ചു. സൗത്ത് കരോലിനയിലാണ് സംഭവം.

ലാഡോടെസ് മിലര്‍ എന്ന മുപ്പത്തിനാലുകാരനാണ് കൊല്ലപ്പെട്ടത്. പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു ഇയാള്‍. ഇതിനിടെ കാറിലെത്തിയ അക്രമി ഇയാള്‍ക്കെതിരെ വെടി ഉതര്‍ക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അക്രമി ഇതേ കാറില്‍ രക്ഷപ്പെട്ടു.

മിലറുടെ കൂടെയുണ്ടായിരുന്ന സ്ത്രീ മയക്കു മരുന്ന് ഉപയോഗിച്ചിരുന്നതായും അവര്‍ പ്രദേശത്തെ അറിയപ്പെടുന്ന വേശ്യയാണെന്നും പൊലീസ് വൃത്തങ്ങള്‍ പറയുന്നു. കൊല്ലപ്പെട്ടയാളുടെ പേര് തനിക്ക് അറിയില്ലെന്ന് ഈ സ്ത്രീ പൊലീസിനോട് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.