Asianet News MalayalamAsianet News Malayalam

ഗര്‍ഭിണിയായ ഭാര്യയെ കൊന്ന് മൃതദേഹത്തിനൊപ്പം ഉറങ്ങി; പിറ്റേദിവസം പൊലീസ് സ്റ്റേഷനിലെത്തി ഭര്‍ത്താവ് കുറ്റം ഏറ്റ് പറഞ്ഞു

ഗര്‍ഭിണിയായ ഭാര്യയെ കൊന്ന് മൃതദേഹത്തിനൊപ്പം ഉറങ്ങി പിറ്റേദിവസം യുവാവ് പൊലീസില്‍ കീഴടങ്ങി

man slept with his dead wife later he went to police station and confessed
Author
Mumbai, First Published Feb 10, 2019, 12:54 PM IST

മുംബൈ: ഗര്‍ഭിണിയായ ഭാര്യയെ കൊന്ന് മൃതദേഹത്തിനൊപ്പം ഉറങ്ങി പിറ്റേദിവസം യുവാവ് പൊലീസില്‍ കീഴടങ്ങി. മഹാരാഷ്ട്രയിലെ ഒസ്മാനബാദ് ജില്ലയിലാണ് സംഭവം. വിനോദ് ധാന്‍സിംഗ് പവാര്‍ ആണ് ഭാര്യ പ്രിയങ്ക റാത്തോഡിനെ കഴുത്ത് ഞെരിച്ച് കൊന്നത്. വ്യാഴാഴ്ച രാത്രി ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും ഭാര്യയെ ഇയാള്‍ കൊലപ്പെടുത്തുകയുമായിരുന്നു. മൃതദേഹത്തോടൊപ്പം ഉറങ്ങി പിറ്റദിവസം പൊലീസ് സറ്റേഷനിലെത്തിയ യുവാവ് കുറ്റം ഏറ്റുപറഞ്ഞു.

ഒന്‍പത് മാസങ്ങള്‍ക്ക് മുമ്പാണ് ഇരുവരും വിവാഹിതരായത്. ദമ്പതികള്‍ തമ്മില്‍ നിരന്തരം വഴക്കുണ്ടാക്കിയിരുന്നതായും വിനോദ് പ്രിയങ്കയുടെ മാതാപിതാക്കളില്‍ നിന്ന് പണം ആവശ്യപ്പെട്ടിരുന്നതായും ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios