മലേഷ്യ: വിവാഹം കഴിഞ്ഞ് ആദ്യരാത്രി ജയിലിൽ പോകേണ്ടി വരുമെന്ന് ആ വരൻ സ്വപ്നത്തിൽപോലും കരുതിയിട്ടുണ്ടാവില്ല. വിവാഹ സൽക്കാരം കഴിഞ്ഞ ഉടൻ വരനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ചടങ്ങിനെത്തിയ തന്‍റെ അതിഥികളെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചെന്ന് ആരോപിച്ച് 35കാരനായ മലേഷ്യക്കാരൻ വരൻ പൊലീസുമായി അടിപിടിയാവുകയായിരുന്നു.
വരൻ പൊലീസിന് നേരെ ഗ്ലാസ് വലിച്ചെറിയുകയും ഒരു ഒാഫീസർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. തുടർന്നാണ് വരനെ പൊലീസ് വിവാഹസൽക്കാരം കഴിഞ്ഞതോടെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. എന്നാൽ ഒട്ടേറെ കുറ്റകൃത്യങ്ങളിൽ പിടിക്കിട്ടാനുള്ളയാളെയാണ് വിവാഹസൽക്കാര വേദിക്കരികിൽ വെച്ച് പിടികൂടാൻ ശ്രമിച്ചതെന്നാണ് പൊലീസിന്‍റെ വാദം.
അയാളുടെ കുടുംബാംഗങ്ങൾ ദൃശ്യങ്ങൾ എല്ലാം പകർത്തിയിട്ടുണ്ടെന്നും വൈകാതെ വൈറൽ ആവുകയും ചെയ്യുമെന്നും പൊലീസ് പറഞ്ഞു. ഇത്തരം ഭീഷണികൾ കൊണ്ട് ചുമതല നിർവഹിക്കുന്നതിൽ നിന്ന് പിൻമാറാൻ കഴിയില്ലെന്നും നിയമലംഘനം നടത്തുന്നവരെ നിയമപരമായി തന്നെ നേരിടുമെന്നും പൊലീസ് പറഞ്ഞു.
