യുവാവ് പെണ്‍കുട്ടിയെ കത്തിയുപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ്

ശ്രീനഗര്‍: കാമുകിയെ കൊലപ്പെടുത്തി കാമുകന്‍ ആത്മഹത്യ ചെയ്തു. ജമ്മുവിലെ ബിഷ്നാഹില്‍ ശനിയാഴ്ചയാണ് സംഭവം. മുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു രാകേഷ്(24) കുമാറിന്‍റെ മൃതദേഹം. പെണ്‍കുട്ടി ശാലു ദേവി (25) നിലത്ത് മരിച്ച നിലയിലായിരുന്നു.

ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ചില പ്രശ്നങ്ങള്‍ ഇവര്‍ക്കിടയില്‍ ഉണ്ടായിരുന്നെന്നും ഇതിന് പിന്നാലെ കുമാര്‍ പെണ്‍കുട്ടിയെ കത്തിയുപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നെന്നും പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.