ചെത്ത് തൊഴിലാളിയുടെ കുത്തേറ്റ് ഷാപ്പ് മാനേജര്‍ മരിച്ചു
ആലപ്പുഴ: പുളിങ്കുന്നിൽ ചെത്ത് തെഴിലാളി, ഷാപ് മാനേജറെ കുത്തിക്കൊന്നു. പുളിങ്കുന്ന് സ്വദേശി ജോസി ആണ് മരിച്ചത്. ജോസിയെ ചെത്ത് തൊഴിലാളി വിനോദ് കുത്തിക്കൊല്ലുകയായിരുന്നു. വൈകീട്ട് ആറ് മണിയോടെ ഇരുവരും തമ്മില് വാക്ക് തര്ക്കമുണ്ടായി. ഇത് കൊലപാതക്കില് കലാശിക്കുകയായിരുന്നു. കുത്തേറ്റ ജോസിയെ മെഡിക്കല് കോളേജില് പ്രവേശിപ്പിച്ചെങ്കിലും ആശുപത്രിയില് വച്ച് ഇയാള് മരിച്ചു.
