കുടുംബത്തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പ്രകാശന്‍ ബേബി ദമ്പതിമാര്‍ക്ക് രണ്ട് കുട്ടികളുണ്ട്.

ആലപ്പുഴ: ആലപ്പുഴ മണ്ണഞ്ചേരിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ഐടിസി കോളനിയിലെ ബേബി(31) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭർത്താവ് പ്രകാശനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബത്തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പ്രകാശന്‍ ബേബി ദമ്പതിമാര്‍ക്ക് രണ്ട് കുട്ടികളുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred