ഘോഷ യാത്രക്കിടയിൽ കാറുമായെത്തിയ റവാൽ പോകാൻ അനുവദിക്കണമെന്ന് ആളുകളോട് ആവശ്യപ്പെട്ടു. എന്നാൽ ആരും വഴി കൊടുക്കാൻ തയ്യാറായില്ല. തുടർന്ന് ​ഘോഷ യാത്രയിൽ പങ്കെടുക്കുന്ന വ്യക്തികളുമായി റവാൽ വാക്ക് തർക്കമുണ്ടായി. പിന്നീട് കൈയ്യിൽ ഉണ്ടായിരുന്ന കത്തി ഉപയോ​ഗിച്ച് ഇയാൾ ആളുകളെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. 

സൂറത്ത്: ​ഗണേഷ വി​ഗ്രഹ നിമജ്ജന ഘോഷയാത്രക്കിടെ ഒരാളെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാർ ഡ്രൈവറായ ചൈതന്യ റവാൽ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ‌സംഭവത്തിൽ ​ഗുരുതരമായി പരിക്കേറ്റ് നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൂറത്തിലെ സയാൻ നഗരത്തിൽ ഞായറാഴ്ച്ചയാണ് സംഭവം. 

​ഘോഷ യാത്രക്കിടയിൽ കാറുമായെത്തിയ റവാൽ പോകാൻ അനുവദിക്കണമെന്ന് ആളുകളോട് ആവശ്യപ്പെട്ടു. എന്നാൽ ആരും വഴി കൊടുക്കാൻ തയ്യാറായില്ല. തുടർന്ന് ​ഘോഷ യാത്രയിൽ പങ്കെടുക്കുന്ന വ്യക്തികളുമായി റവാൽ വാക്ക് തർക്കമുണ്ടായി. പിന്നീട് കൈയ്യിൽ ഉണ്ടായിരുന്ന കത്തി ഉപയോ​ഗിച്ച് ഇയാൾ ആളുകളെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ അഞ്ച് പേരെ ​ഗുരുതര പരിക്കുകളോടെ പ്രദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെവച്ചാണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ധവാൽ പട്ടേൽ എന്നയാൾ മരിച്ചത്. 

സംഭവസ്ഥലത്തുനിന്നുമാണ് റവാലിനെ പൊലീസ് പിടികൂടിയത്. കൊലപാതകമുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കതിരെ
പൊലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം റവാലിനെ വിട്ട് കിട്ടണമെന്ന് ആവശ്യപ്പെട്ട് വൻ ജനക്കൂട്ടമാണ് സ്റ്റേഷനിൽ മുന്നിലെത്തി. പൊലീസ് സ്റ്റേഷന് നേരെ കല്ലെറിയുകയും വസ്തുവകകൾ തകർക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ റവാലിയുടെ കാർ ജനക്കൂട്ടം തല്ലി തകർത്തു. സംഭവത്തിൽ ഒരു പൊലീസ് ഉദ്യോ​ഗസ്ഥന് പരിക്കേറ്റു.