മരണ കാരണം സാമ്പത്തിക പ്രശ്നം
ദില്ലി: ഭാര്യയെയും മകളെയും കുത്തി പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് സ്വയം കുത്തി മരിച്ചു. ദില്ലിയെ സംഗം വിഹാറില്‍ വെള്ളിയാഴ്ചയാണ് ജിതേന്ദര്‍ ഭാര്യയെയും കുഞ്ഞിനെയും കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച് ആത്മഹത്യ ചെയ്തത്.
സാമ്പത്തിക അരക്ഷിതാവസ്ഥയാണ് മരണകാരണമെന്നാണ് പൊലീസ് പറയുന്നത്. കത്തികൊണ്ട് കുത്തി ശരീരത്തില്‍ മാരക മുറിവുകളാണ് ഭാര്യയിലും മകളിലും ഇയാള്‍ ഏല്‍പ്പിച്ചിരിക്കുന്നത്. തുടര്‍ന്ന് ജിതേന്ദ്ര സ്വയം കുത്തി മരിക്കുകയുമായിരുന്നു.
മൂവരെയും ദില്ലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആശുപത്രിയില്‍ വച്ച് ജിതേന്ദ്രര്‍ മരിച്ചു. ഭാര്യയും മകളും ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ നില മെച്ചപ്പെട്ടുവരികയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
