ഇത് രാജ്യത്തിന്റെ നിയമാണെന്നും നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും അത് പാലിക്കണമെന്നും പവാന്‍ പൊലീസുകാരന് താക്കീതും നൽകി.
മുംബൈ: നിയമം എല്ലാവർക്കും ബാധകമാണ്. പക്ഷേ ആ നിയമം പാലിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്യേണ്ടവർ തന്നെ അത് ലംഘിക്കുകയാണെങ്കിൽ എന്തായിരിക്കും അവസ്ഥ. ഹെൽമറ്റ് ധരിക്കാതെ ബൈക്കിൽ യാത്ര ചെയ്ത പൊലീസുകാരനെ ചോദ്യം ചെയ്ത യുവാവിനെതിരെ കേസെടുത്തിരിക്കുകയാണ് മുംബൈ പൊലീസ്. സര്‍ക്കാര്‍ ജിവനക്കാരുടെ കൃത്യവിലോപത്തിന് തടസ്സം നിന്നുവെന്ന് കാണിച്ചാണ് പവാൻ സയ്യദ്നി എന്ന യുവാവിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ശനിയാഴ്ചയായിരുന്നു സംഭവം. ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്ത പന്ത്രിനാഥ് രാമു എന്ന കോണ്‍സ്റ്റബിളിനെയാണ് പവാന്‍ ചോദ്യം ചെയ്തത്. ഹെൽമറ്റില്ലാതെ യാത്ര ചെയ്യുന്ന രാമുവിനെ ശ്രദ്ധയിൽപ്പെട്ടതോടെ പവാൻ തടഞ്ഞു നിർത്തുകയും ബൈക്കിന്റെ ചാവി ഊരിയെടുക്കുകയും ചെയ്തു. തുടർന്ന് ഹെൽമറ്റ് എവിടെയാണെന്ന് പവാൻ പൊലീസുകാരനോട് ചോദിച്ചു. എന്നാൽ സംഗതി വഷളായെന്ന് മനസ്സിലാക്കിയ രാമു
സംഭവം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചുവെങ്കിലും നടന്നില്ല. തുടര്‍ന്ന് പവാൻ 1,000 രൂപ പിഴ നല്‍കാന്‍ രാമുവിനോട് ആവശ്യപ്പെടുകയും ചെയ്തു.
ഇത് രാജ്യത്തിന്റെ നിയമാണെന്നും നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും അത് പാലിക്കണമെന്നും പവാന്‍ പൊലീസുകാരന് താക്കീതും നൽകി. ശേഷം ഹെൽമറ്റ് ധരിച്ചതിന് ശേഷമാണ് രാമുവിനെ വിടാൻ പവാൻ തയ്യാറായത്. പിന്നീട് പവാനെതിരെ രാമു കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പൊലീസുകാരനെ ചോദ്യം ചെയ്യുന്ന വീഡിയോ സമീപത്തുണ്ടായിരുന്ന അശോക് ഗവാസ് എന്ന യുവാവാണ് ചിത്രീകരിക്കുകയും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തത്. അതേസമയം സംഭവ വേളയിൽ യുവാവ് മദ്യപിച്ചിരുന്നതായി നിര്‍മ്മല്‍ നഗര്‍ പൊലീസ് സ്റ്റേഷനിലെ സീനിയലര്‍ ഇന്‍സ്‌പെക്ടര്‍ സുബാഷ് യാദവ് പറഞ്ഞു.
