ഹൈദരാബാദ്: ഹൈദരാബാദില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവിനെ ട്രെയിന്‍ ഇടിച്ചുതെറിപ്പിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ശിവ എന്ന യുവാവ് ട്രെയിനിടിച്ച് മരിച്ച വാര്‍ത്ത ദേശീയ-അന്തര്‍ദ്ദേശീയ മാധ്യമങ്ങളിലും വാര്‍ത്ത‍യായിരുന്നു.

എന്നാല്‍ ഈ വീഡിയോ വ്യാജമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. ശിവയും സുഹൃത്തുക്കളും ചേര്‍ന്ന് എടുത്ത പ്രാങ്ക് വീഡിയോ ആയിരുന്നു അത്. മാധ്യമങ്ങള്‍ എല്ലാം അത് വാര്‍ത്തയാക്കിയതോടെ അവരുടെ ലക്ഷ്യം വിജയിക്കുകയും ചെയ്തു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പടരുമ്പോള്‍ ഇതൊക്കെ കണ്ട് പൊട്ടിച്ചിരിക്കുകയായിരുന്നു ശിവയും സുഹൃത്തുക്കളും.

മാധ്യമപ്രവര്‍ത്തകയായ നെല്ലുട്ല കവിതയാണ് വീഡിയോയുടെ സത്യാവസ്ഥ പുറത്തുവിട്ടത്. മടാപൂരിലെ ഒരു ജിമ്മില്‍ ഇന്‍സ്ട്രക്ടറാണ് ശിവ. ഇയാളുടെ ജിമ്മില്‍ പോകുന്ന തന്‍ഖെ ഒരു സഹപ്രവര്‍ത്തകനാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും കവിത പറയുന്നു. ഇയാളുടെ വീഡിയോയും കവിത പങ്കുവച്ചിട്ടുണ്ട്. ഇപ്പോള്‍ ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണെന്നും കവിത പറഞ്ഞു.

ശിവ സുഹൃത്തുക്കള്‍ക്കൊപ്പം

Scroll to load tweet…