മനില: നാലുകോടിയുടെ ലോട്ടറിയടിച്ചയാള്‍ ആത്മഹത്യ ചെയ്തു. തായ്ലാന്‍റില്‍ നിന്നുള്ള 42കാരന്‍ ജിറാവുത്ത് പോംഗ് ഫാന്‍ ആണ് ആത്മഹത്യ ചെയ്തത്. ജിറാവുത്ത് നവംബറില്‍ എടുത്ത തായ് ലോട്ടോ എന്ന നറുക്കെടുപ്പ് കുറിയാണ് അടിച്ചത്. ഇതിനെ തുടര്‍ന്ന് ഇയാള്‍ പാര്‍ട്ടി നടത്തിയിരുന്നു.

തൊട്ടടുത്ത ദിവസം ടിക്കറ്റെടുക്കാന്‍ നോക്കിയപ്പോഴാണ് അത് തനിക്കു നഷ്ടമായ വിവരം ജിറാവുത്ത് അറിഞ്ഞത്. മാനസിക സംഘര്‍ഷവും സങ്കടവും സഹിക്കവയ്യാതെ ജിറാവുത്ത് സ്വയം വെടിയുതിര്‍ത്ത് മരിക്കുകയായിരുന്നു.

ഇദ്ദേഹം എഴുതിയ ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. തനിക്ക് സമ്മാനം ലഭിച്ചിരുന്നത് സത്യമായിരുന്നുവെന്നും അതിന്റെ പേരില്‍ കുടുംബാംഗങ്ങളെ ആരും പരിഹസിക്കരുതെന്നും അദ്ദേഹം കുറിച്ചു.