മൂന്ന് കുട്ടികളുടെയും മൃതദേഹങ്ങള്‍ അടുത്ത ഗ്രാമത്തില്‍ പുഴയില്‍ കണ്ടതോടെ നാട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് നാടിനെ മുഴുവന്‍ ഞെട്ടിച്ച സംഭവം പുറംലോകം അറിഞ്ഞത്. 

ഹെെദരാബാദ്: ഭാര്യയുമായി വഴക്കിട്ടതിന്‍റെ ദേഷ്യത്തില്‍ ഭര്‍ത്താവ് തന്‍റെ മൂന്ന് മക്കളെയും പുഴയിലെറിഞ്ഞു കൊലപ്പെടുത്തി. ആന്ധ്രപ്രദേശിലെ ചിറ്റൂരിലാണ് സംഭവം. ആറ്, മൂന്ന്, മൂന്ന് മാസം എന്നിങ്ങനെ പ്രായമുള്ള മൂന്ന് ആണ്‍കുട്ടികളെയാണ് അച്ഛനായ വെങ്കിടേഷ് പുഴയിലെറിഞ്ഞത്. മൂന്ന് കുട്ടികളുടെയും മൃതദേഹങ്ങള്‍ അടുത്ത ഗ്രാമത്തില്‍ പുഴയില്‍ കണ്ടതോടെ നാട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.

തുടര്‍ന്നാണ് നാടിനെ മുഴുവന്‍ ഞെട്ടിച്ച സംഭവം പുറംലോകം അറിഞ്ഞത്. വെങ്കിടേഷ് ഒളിവില്‍ പോയതായി കണ്ടെത്തിയതോടെയാണ് കൊലപാതകത്തിന് പിന്നിലെ യഥാര്‍ഥ കാരണങ്ങള്‍ പുറത്ത് വന്നത്. വെങ്കിടേഷിന്‍റെ രണ്ടാം ഭാര്യയാണ് അമരാവതി. ആദ്യ ഭാര്യയില്‍ കുട്ടികള്‍ ജനിക്കാതിരുന്നതോടെയാണ് ഇയാള്‍ രണ്ടാമതും വിവാഹം കഴിച്ചതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ആഴ്ച വഴക്കിനെത്തുടര്‍ന്ന് അമരാവതി കുട്ടികളുമായി തന്‍റെ വീട്ടിലേക്ക് പോയി. എന്നാല്‍, കഴിഞ്ഞ ദിവസം വെങ്കിടേഷ് എത്തി ഭാര്യയും കുട്ടികളെയും തിരിച്ചു വീട്ടിലേക്ക് കൊണ്ടു വരികയായിരുന്നു. വരുന്ന വഴി ഇരുവരും വീണ്ടും വഴക്കിട്ടു. ഇതോടെ ദേഷ്യത്തിലായ വെങ്കിടേഷ് മക്കളെ പുഴയിലേക്ക് എറിയുകയായിരുന്നിവെന്ന് അമരാവതി പറഞ്ഞു.