തുലാമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കാനിരിക്കേ ഏതു വിധേനയും വനിതാപ്രവേശനം തടയുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിഷേധക്കാര്‍ നിലയ്ക്കലെത്തിയിരിക്കുന്നത്. ശബരിമല സംരക്ഷണസമിതിയുടെ പേരില്‍ പ്രതിഷേധക്കാര്‍ നിലയ്ക്കലില്‍ ബസുകള്‍ തടഞ്ഞ് സ്ത്രീകളെ ഇറക്കി വിട്ടു.

പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ പ്രതിഷേധം കടുക്കുമ്പോള്‍ നിലയ്ക്കലില്‍ മരത്തിന് മുകളില്‍ കയറി ആത്മഹത്യാശ്രമം. സമരപന്തലിന് തൊട്ടുടത്ത് മരത്തിന് മുകളില്‍ കയറി ആത്മഹത്യാശ്രമം നടത്തിയാളെ പൊലീസെത്തിയാണ് താഴെ ഇറക്കിയത്.

തുലാമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കാനിരിക്കേ ഏതു വിധേനയും വനിതാപ്രവേശനം തടയുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിഷേധക്കാര്‍ നിലയ്ക്കലെത്തിയിരിക്കുന്നത്. ശബരിമല സംരക്ഷണസമിതിയുടെ പേരില്‍ പ്രതിഷേധക്കാര്‍ നിലയ്ക്കലില്‍ ബസുകള്‍ തടഞ്ഞ് സ്ത്രീകളെ ഇറക്കി വിട്ടു.

മാധ്യമപ്രവര്‍ത്തകരടക്കമുള്ള യുവതികളെയാണ് നിലയ്ക്കലില്‍ ബസ് തടഞ്ഞ് ഇറക്കിവിട്ടത്. എല്ലാ ബസുകളും തടഞ്ഞ് അകത്ത് കയറി പരിശോധിക്കുന്ന സ്ത്രീകള്‍ ഉള്‍പ്പടെയുള്ള പ്രതിഷേധക്കാരുടെ സംഘം പത്തിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുള്ള എല്ലാ സ്ത്രീകളേയും നടുറോഡില്‍ ഇറക്കിവിടുകയാണ്.