ലോകകപ്പ് റിപ്പോര്‍ട്ടിങ്ങിനിടെ വീണ്ടും മാധ്യമ പ്രവര്‍ത്തകയെ അപമാനിക്കാൻ ശ്രമം ലൈവിനിടെ മാധ്യമ പ്രവര്‍ത്തകയെ ചുംബിക്കാന്‍ ശ്രമിച്ച് ഫുട്ബോൾ ആരാധകന്‍ ചുട്ടമറുപടി നല്‍കിയ മാധ്യമ പ്രവര്‍ത്തകയെ പ്രശംസിച്ച് സോഷ്യല്‍മീഡിയ
മോസ്കോ: ലോകകപ്പ് തത്സമയ റിപ്പോര്ട്ടിങ്ങിനിടെ വീണ്ടും മാധ്യമ പ്രവര്ത്തകയെ അപമാനിക്കാൻ ശ്രമം. ബ്രസീലിൽ നിന്നുള്ള മാധ്യമ പ്രവര്ത്തക ജൂലിയ ഗ്യുമാരെയ്സിനെയാണ് അപമാനിക്കാൻ ശ്രമം നടന്നത്.
ബ്രസീലിലെ സ്പോര്ട്സ് ടിവിയിൽ മാധ്യമ പ്രവര്ത്തകയാണ് ജൂലിയ ഗ്യുമാരെയ്സ്. ലോകകപ്പും ഒളിംപിക്സുമുൾപ്പെടെ റിപ്പോര്ട്ട് ചെയ്തിട്ടുള്ള ജൂലിയ ബ്രസീലിൽ ഏറെ ആരാധകരുള്ള മാധ്യമ പ്രവര്ത്തകയാണ്. കഴിഞ്ഞ ദിവസം ജപ്പാൻ സെനഗൽ മത്സരം റിപ്പോര്ട്ട് ചെയ്യുന്നതിനുള്ള തയ്യാറെടുപ്പിനിടെയാണ് സ്റ്റേഡിയത്തിന് പുറത്ത് വെച്ച് ജൂലിയയെ ചുംബിക്കാൻ ശ്രമം നടന്നത്.
ഫുട്ബോൾ ആരാധകന്റെ പെരുമാറ്റത്തിൽ പതറിപ്പോകാതെ അയാളോട് ഇക്കാണിക്കുന്നത് ശരിയല്ലെന്നും സ്ത്രീകളെ ബഹുമാനിക്കണമെന്നും പറയുന്ന ജൂലിയയുടെ വാക്കുകൾക്ക് സോഷ്യൽ മീഡിയയിലും പാശ്ചാത്യമാധ്യമങ്ങളിലും ഏറെ പ്രശംസയ്ക്ക് കാരണമായി.
നേരത്തേ മോസ്കോയിൽ വെച്ച് ജര്മ്മൻ മാധ്യമ പ്രവര്ത്തകയ്ക്ക് നേരെയും അതിക്രമമുണ്ടായിരുന്നു. എന്നാൽ പിന്നീട് അതിക്രമത്തിന് മുതിര്ന്നയാൾ മാധ്യമ പ്രവര്ത്തകയോട് മാപ്പ് പറഞ്ഞിരുന്നു. തമാശ ലൈംഗികാതിക്രമമായി മാറുമെന്ന് കരുതിയില്ലെന്നാണ് യുവാവ് പറയുന്നത്. മോസ്കോയില് ലോകകപ്പ് ഉദ്ഘാടനമത്സരം റിപ്പോര്ട്ട് ചെയ്യുന്നതിനിടെയായിരുന്നു കൊളംബിയന് മാധ്യമപ്രവര്ത്തകയോട് റഷ്യന് ആരാധകന് മോശമായി പെരുമാറിയത്.
