Asianet News MalayalamAsianet News Malayalam

ഭാര്യയുടെ മുന്‍പില്‍ വച്ച് ഭര്‍ത്താവിനെ സുഹൃത്തുക്കള്‍ കുത്തിക്കൊന്നു

ഭാര്യയുടെ മുന്‍പില്‍ വച്ച് ഭര്‍ത്താവിനെ സുഹൃത്തുക്കള്‍ കുത്തിക്കൊന്നു.മദ്യപിച്ചതിന് പിന്നാലെയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിന് കാരണം.

man was killed by friends before wife
Author
Delhi, First Published Feb 8, 2019, 9:39 PM IST

ദില്ലി: ഭാര്യയുടെ മുന്‍പില്‍ വച്ച് ഭര്‍ത്താവിനെ സുഹൃത്തുക്കള്‍ കുത്തിക്കൊന്നു. ദില്ലിയിലാണ് സംഭവം. മദ്യപിച്ചതിന് പിന്നാലെയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിന് കാരണം. 34 കാരനായ ദീപക്കാണ് സുഹൃത്തുക്കളുടെ കുത്തേറ്റ് മരിച്ചത്. ഹരിദ്വാറിലെ ട്രിപ്പിന് ശേഷം ബുധനാഴ്ച രാത്രിയായിരുന്നു ദീപക്ക് മടങ്ങിയെത്തിയത്. 

തുടര്‍ന്ന് രണ്ട് സുഹൃത്തുക്കള്‍ ദീപക്കിനെ സന്ദര്‍ശിക്കാനായി ഇവരുടെ വീട്ടിലെത്തി. ഭക്ഷണത്തിന് പിന്നാലെ മദ്യപിക്കുകയും തുടര്‍ന്ന് ഇവര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയുമായിരുന്നു. വാക്കേറ്റം മൂത്തതോടെ  ദീപക്കിനെ കുത്തി സുഹൃത്ത് സ്ഥലം വിട്ടെന്നും പൊലീസ് പറഞ്ഞു. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍‌ നടത്തുകയാണ്.
 

Follow Us:
Download App:
  • android
  • ios