ആളില്ലാതെ മുള ചങ്ങാടം ഒഴുകുനടക്കുന്നത് നാട്ടാകാര്‍ കണ്ടെത്തി
ഇടുക്കി: തടാകത്തില് മത്സ്യബന്ധനത്തിനുപോയ ആളെ കാട്ടിനുള്ളില് കാണാതായി. പെരിയാര് കടുവ സങ്കേതത്തിലെ തടാകത്തില് മീന്പിടിക്കാന്പോയ യുവാവ് മന്നാക്കുടിയില് ഗോപാലനെയാണ് കഴിഞ്ഞ ദിവസം കാട്ടിനുള്ളില് കാണാതായത്. പച്ചക്കാട് അമ്മിണിതുരുത്തിന് സമീപത്തെ തടാകത്തില് ആളില്ലാതെ മുള ചങ്ങാടം ഒഴുകുനടക്കുന്നത് നാട്ടാകാര് കണ്ടതോടെയാണ് ഗോപാലനെത്തേടി ആളുകളെത്തിയത്.
തേക്കടി ഫിഷര്മെന് ഇ.ഡി.സി അംഗമായ ഗോപാലനെ വനപാലകരും നാട്ടുകാരും കണ്ടെത്തുന്നതിന് സംയുക്തമായി തിരച്ചില് നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്ന്ന് വനപാലകര് പോലീസില് പരാതിനല്കുകയായിരുന്നു. ഫയര് ഫോഴ്സിന്റെ സഹായത്തോടെ തടാകത്തില് തിരച്ചില് നടത്താന് തീരുമാനമെടുത്തെങ്കിലും മഴ ശക്തമായത് തെരച്ചിലിന് തിരിച്ചടിയായി.
