അടക്കിപ്പിടിച്ച് ചിരിയോടെയാണ് ട്രാന്‍സ്‍ജെന്‍ററുകളെ കുറിച്ച്  മന്ത്രി പറയുന്നത്

ദില്ലി:ട്രാന്‍സ്‍ജെന്‍റര്‍ വിഭാഗത്തെ പരിഹസിച്ച് ലോക്സഭയില്‍ മേനകാ ഗാന്ധി. മനുഷ്യകടത്തുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിക്കവെയാണ് ട്രാന്‍സ്ജെന്‍ററുകളെയും ലൈംഗിക തൊഴിലാളികളെയും മേനക ഗാന്ധി പരിഹസിച്ചത്. 'അദര്‍ പീപ്പിള്‍' എന്നാണ് ട്രാന്‍സ്ജെന്‍റര്‍ വിഭാഗത്തെ സൂചിപ്പിക്കാനായി മേനകാ ഗാന്ധി ഉപയോഗിച്ച വാക്ക്. അടക്കിപ്പിടിച്ച് ചിരിയോടെയാണ് ട്രാന്‍സ്‍ജെന്‍ററുകളെ കുറിച്ച് മന്ത്രി പറയുന്നതും. ട്രാന്‍സ്ജെന്‍ററകളെ അപമാനിക്കുന്ന മേനകാ ഗാന്ധിയുടെ പ്രസ്താവന കേട്ട് എംപിമാരും ചിരിക്കുന്നുണ്ട്.

മനുഷ്യാവകാശ പ്രവര്‍ത്തകയും ട്രാന്‍സ് വിമണുമായ മീര സംഘമിത്ര മേനകാ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ ട്വിറ്ററിലൂടെ രൂക്ഷ പ്രതികരണമാണ് നടത്തിയത്. മനുഷ്യരും തുല്ല്യ അവകാശങ്ങളുള്ള പൗരന്മാരുമാണ് ഞങ്ങള്‍. ആക്ഷേപകരമായ പരാമര്‍ശത്തിനും ആംഗ്യത്തിനും നിങ്ങള്‍ മാപ്പുപറയണം. ഒരു ക്യാബിനറ്റ് മന്ത്രിയില്‍ നിന്നുമുള്ള ഇത്തരത്തിലുള്ള പ്രസ്താവന നടുക്കുന്നതും വിഷമിപ്പിക്കുന്നതും ലജ്ജാകരവുമാണ്.