പരാതി നൽകുന്നതിന് പ്രായ പരിധി നോക്കേണ്ട ആവശ്യമില്ല. പ്രായപൂർത്തിയാകുന്നതിന് മുമ്പ് നേരിട്ട ലൈം​ഗിക പീഡനങ്ങൾക്ക് പതിനഞ്ച് വർഷത്തിന് ശേഷവും പരാതി നൽകാൻ സ്ത്രീകൾക്ക് സാധിക്കണം. രാജ്യത്ത് അതിന് സാധിക്കുന്ന നിയമങ്ങൾ ഉണ്ടാകണമെന്നും അവർ കൂട്ടിച്ചേർത്തു.  

ദില്ലി: ഉപദ്രവിച്ചവരെ അത്ര വേ​ഗം സ്ത്രീകൾക്ക് മറക്കാൻ സാധിക്കില്ലെന്ന് മനേകാ ​ഗാന്ധി. രാജ്യത്തെങ്ങും കത്തിപ്പടരുന്ന മീറ്റൂ ക്യാംപെയിൻ വിഷയത്തിൽ‌ പിന്തുണ നൽകി സംസാരിക്കുകയായിരുന്നു വനിതാ ശിശുവികസന വകുപ്പ് മന്ത്രി. പരാതി നൽകുന്നതിന് പ്രായ പരിധി നോക്കേണ്ട ആവശ്യമില്ല. പ്രായപൂർത്തിയാകുന്നതിന് മുമ്പ് നേരിട്ട ലൈം​ഗിക പീഡനങ്ങൾക്ക് പതിനഞ്ച് വർഷത്തിന് ശേഷവും പരാതി നൽകാൻ സ്ത്രീകൾക്ക് സാധിക്കണം. രാജ്യത്ത് അതിന് സാധിക്കുന്ന നിയമങ്ങൾ ഉണ്ടാകണമെന്നും അവർ കൂട്ടിച്ചേർത്തു. 

ഉപദ്രവിച്ചവരെ മറക്കാനോ അവരോട് പൊറുക്കാനോ നമുക്ക് ഒരിക്കലും സാധിക്കില്ല. അതുകൊണ്ട് തന്നെ പരാതി നല്‍കുന്നതിന് പ്രായപരിധി നോക്കേണ്ട ആവശ്യമില്ല. കുട്ടികള്‍ക്ക് നേരെയുള്ള പീഡനപരാതികള്‍ നല്‍കാനുള്ള പ്രായം പതിനെട്ടാണ്. ഇത് മുപ്പത് വയസായി ഉയര്‍ത്തും- മന്തി പറഞ്ഞു. എന്നാൽ മീറ്റൂ ക്യാംപെയിൻ വ്യക്തി വിരോധം തീർക്കാനുള്ള ആയുധമായി കണക്കാക്കരുതെന്നും അവർ മുന്നറിയിപ്പ് നൽകി. 

2017 ഒക്ടോബര്‍ പതിനഞ്ചിനാണ് മി ടൂ ക്യാംപെയിന്‍ തുടക്കം. ഹോളിവുഡ് സംവിധായകനും നടനുമായ വെയ്ന്‍സ്‌റ്റെയിന്‍ നേരെ നടി അലീസ മിലാനോ നടത്തിയ വെളിപ്പെടുത്തലോടെയാണ് മീറ്റൂ ക്യാംപെയിൻ ആരംഭിച്ചത്. ഒരു വർഷം മപൂർത്തിയാകുമ്പോൾ രാജ്യത്തെ വിവിധയിടങ്ങളിൽ നിന്ന് വിവിധ മേഖളയിലുള്ളവരാണ് തുറന്നു പറച്ചിലുകളുമായി എത്തിക്കൊണ്ടിരിക്കുന്നത്.