തിരുവനന്തപുരം: മുന്‍ ഗതാഗതമന്ത്രി എകെ ശശീന്ദ്രനെതിരായ ഫോൺ വിളി വിവാദത്തില്‍ ചാനൽ സിഇഒ അടക്കമുള്ളവർക്കെതിരെ നോട്ടീസ്. ചാനല്‍ മേധാവിയടക്കം 9 പ്രതികള്‍ക്കാണ് വീണ്ടും പൊലീസ് നോട്ടീസ് അയച്ചിരിക്കുന്നത്. . ഇന്നലെ നോട്ടീസ് നല്കിയെങ്കിലും ഹാജരാകാന്‍ അസൗകര്യം ഉണ്ടെന്ന് ഇവര്‍ അറിയിച്ചിരുന്നു. ചാനല്‍ മേധാവിയോട് ലൈസന്‍സ് സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാനും പൊലീസ് ആവശ്യപ്പെട്ടു.